ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണ വിധേയമായതായി ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താറാവുകളെ കൊല്ലുന്നത് നാളെയോടെ പൂര്‍ത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ 70,431 താറാവുകളെ കൊന്നൊടുക്കി. ഞായറാഴ്ചയോടെ താറാവുകളുടെ കൂട്ടനശീകരണം പൂര്‍ത്തിയാവും. എന്നാല്‍, രോഗബാധ കണ്ടതിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും വി.എസ്.ശിവകുമാര്‍ പറഞ്ഞു.
മറ്റു ജില്ലകളിലും താറാവുകളും കോഴികളും ചത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
കഴിയുന്നത്ര വേഗത്തില്‍ താറാവ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ആലപ്പുഴ ജില്ലയില്‍ മാത്രം നഷ്ടപരിഹാരമായി അരക്കോടി രൂപ നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
Comments