ഏതുസമയത്തും ഏതു ബില്ലും അടക്കാം -ബി.ബി.പി.എസ് സംവിധാനത്തിന് അന്തിമ രൂപരേഖയായി
Text Size
Story Dated: Saturday, November 29, 2014 05:55 hrs UTC
മുംബൈ: ഏതുസമയത്തും ഏതു ബില്ലും അടക്കാന്‍ സാധിക്കുന്ന ഭാരത് ബില്‍ പേമെന്റ് സംവിധാനത്തിന് (ബി.ബി.പി.എസ്) റിസര്‍വ് ബാങ്കിന്‍െറ അന്തിമ രൂപരേഖയായി. നിലവില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് ഉള്ളവര്‍ക്കുമാത്രം ഒരു പരിധിവരെ സാധ്യമാവുന്ന സൗകര്യം ഇതോടെ എല്ലാവര്ക്കും സാധ്യമാവും. കുടിവെള്ളം, വൈദ്യുതി, ഇന്‍ഷുറന്‍സ്, ടെലിഫോണ്‍, തുടങ്ങി എത് ബില്ലും ഇന്റര്‍നെറ്റിലെ ഒരേ ജാലകത്തിലൂടെ അടക്കാന്‍ കഴിയുന്ന സംവിധാനത്തിനാണ് അന്തിമ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. വിവിധ പണമടവ് സംവിധാനങ്ങള്‍ ഏകോപിപ്പിച്ച് ശൃംഖല സൃഷ്ടിച്ചുകൊണ്ടാണ് ഉടന്‍ പണം അടക്കാനും സ്ഥിരീകരണം ലഭിക്കാനും സംവിധാനമൊരുക്കുന്നത്. നിലവില്‍ ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ബില്ലടവിന് സൗകര്യമൊരുക്കുന്ന ഇടപാടുകാരെയും ബി.ബി.പി.എസില്‍ ഉള്‍ക്കൊള്ളിക്കും. ഇതിന്‍െറ ഏകോപനവും പണമിടപാടുകളുടെ ഉത്തരവാദിത്തവും നിര്‍വഹിക്കുന്ന ഭാരത് ബില്‍ പേമെന്റ് സെന്‍ട്രല്‍ യൂനിറ്റിന് റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കും. ബാങ്കുകളും നിലവിലെ ബില്‍ പേമെന്റ് സംവിധാനങ്ങളും ഭാരത് ബില്‍ പേമെന്റ് സര്‍വീസിന്‍െറ ഓപറേറ്റിങ് യൂനിറ്റുകള്‍ എന്ന നിലയിലായിരിക്കും തുടര്‍ന്ന് പ്രവര്‍ത്തിക്കുക.
Comments