ഉത്തര്‍പ്രദേശില്‍ ശിവസേന നേതാവ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ആഗ്രയില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ പ്രാദേശിക ശിവസേന നേതാവിനെ ബൈക്കിലെത്തിയ അക്രമി സംഘമാണ് കൊലപ്പെടുത്തിയത്. സ്ഥലക്കച്ചവടം സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments