പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്. ഈ അഭിപ്രായ വ്യത്യാസം കുറച്ചുകാലം നീണ്ടു നിന്നേക്കാമെന്നും ഇതൊന്നും പാര്‍ട്ടി പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തില്‍ ഉണ്ടായിരിക്കുന്ന അഭിപ്രായ വ്യത്യാസം ഉടനെയൊന്നും പരിഹരിക്കപ്പെടില്ലെന്ന സന്ദേശം പറയാതെ പറയുകയായിരുന്നു സുധീരന്. കെപിസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് ജന്മദിനാഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments