തൃശ്ശൂര്‍: സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് ജനതാദള്‍ യുവില്‍ ലയിച്ചു. ജനതാദള്‍ (യു) ദേശീയ പ്രസിഡന്റ്് ശരത് യാദവ് ലയനസമ്മേളനം ഉദ്ഘാടനം ചെയ്തു. എം.പി വിരേന്ദ്രകുമാറിനെ ജെ.ഡി.യു സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിച്ചു. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് വെച്ചായിരുന്നു സമ്മേളനം. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍, ബിഹാര്‍ ഭക്ഷ്യമന്ത്രി ശ്യാം രജക്, ജനതാദള്‍ ദേശീയ വൈസ് പ്രസിഡന്റ് നാദെ ഗൗഡ, ദേശീയ ജനറല്‍ സെക്രട്ടറിമാരായ അരുണ്‍കുമാര്‍ ശ്രീവാസ്തവ, ജാവേദ് റാസ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
രാജ്യത്ത് ചേരിതിരിവുണ്ടാക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ശരത് യാദവ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ഹൈന്ദവ വര്‍ഗീയതയുടെ മുഖം അപകടകരമായി കൂടുതല്‍ പ്രകടമാകുന്ന ഈ അവസരത്തില്‍ സോഷ്യലിസ്റ്റ് ശക്തികളുടെ ഏകീകരണം ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണെന്ന് എം. പി വീരേന്ദ്രകുമാര്‍ പറഞ്ഞു.
Comments