ന്യൂഡല്‍ഹി: ബ്രിട്ടീഷുകാര്‍ എഴുതിയ ഇന്ത്യന്‍ ചരിത്ര പുസ്തകങ്ങള്‍ അടിയന്തിരമായി തിരുത്തി എഴുതണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇന്ത്യയെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് ഇപ്പോഴത്തെ ചരിത്ര പുസ്തകങ്ങളിലുള്ളത്. ഇവ നിര്‍ബന്ധമായും മാറ്റി എഴുതപ്പെടണമെന്നും സ്വാമി വ്യക്തമാക്കി. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാര്‍ എഴുതിയ ചരിത്ര ഗ്രന്ഥങ്ങളാണ് ഇന്ത്യയുടെ ചരിത്രമായി നാം പഠിക്കുന്നത്. വളച്ചൊടിക്കപ്പെട്ട വസ്തുതകള്‍ തിരുത്തി എഴുതണം. ഇന്ത്യക്കാര്‍ എഴുതിയ ചരിത്ര പുസ്തകങ്ങള്‍ ഇനി മുതല്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കണം. മുഗള്‍ ചക്രവര്‍ത്തി അക്ബറിനെ പോലുള്ളവരുടെ വിവരങ്ങളേക്കാള്‍ ഹിന്ദു രാജാക്കന്മാരുടെ വിവരങ്ങള്‍ സ്കൂള്‍, കോളജ് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണം. സംസ്കൃതം സ്കൂളുകളില്‍ നിര്‍ബന്ധിത പാഠ്യ വിഷയമാക്കണം. തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളെല്ലാം പുനര്‍ നിമിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.
Comments