മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരന്‍ സാഖി ഉര് റഹ്മാന് ലഖ്വിയെ പാക് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആറുവര്‍ഷം മുമ്പ് മുഹമ്മദ് അന്‍വര്‍ എന്നൊരാളെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് ഉത്തരവ്.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടു പാക്കിസ്ഥാനില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ 2009 ലാണ് ലഖ്വി അറസ്റ്റിലായത്. പിന്നീട് മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ വ്യാഴാഴ്ച ലഖ്വി ഉള്‍പ്പെടെ ആറു പ്രതികള്‍ക്കു ഭീകരവിരുദ്ധകോടതി ജാമ്യം അനുവദിച്ചു.
Comments