അതിര്‍ത്തിയില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാകിസ്താന് വെടിവെപ്പും മോര്‍ട്ടാര്‍ ഷെല്‍ ആക്രമണവും ആരംഭിച്ചു. ജമ്മുവിലെ ഹിരാനഗര്‍, സാംബ, കത് വ സെക്ടറുകളിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് കനത്ത ആക്രമണമുണ്ടായത്. ഇന്ത്യന്‍ തിരിച്ചടിയില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു. പാക് ആക്രമണത്തിന് കനത്ത തിരിച്ചടി നല്കാന് ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങ് ഉത്തരവിട്ടിരുന്നു.
10 ദിവസത്തിനുള്ളില്‍ ഒമ്പതാം തവണയാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. വ്യാഴാഴ്ച നടന്ന ആക്രമണങ്ങളില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
Comments