സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയായി സി.കെ ശശീന്ദ്രനെ തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് ശശീന്ദ്രന് വയനാട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. പുതുതായി അഞ്ച് പേരെ ഉള്‍പ്പെടുത്തി 25 അംഗ ജില്ലാ കമ്മിറ്റിയേയും പ്രഖ്യാപിച്ചു. സംസ്ഥാന കമ്മിറ്റി അവതരിപ്പിച്ച പാനല്‍ സമ്മേളന പ്രതിനിധികള്‍ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. വനിതാ കമ്മീഷന് മുന്‍ അംഗം രുഗ്മിണി സുബ്രഹ്മണ്യം, കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി സുരേഷ് താളൂര്‍, എ.കെ.എസ് ജില്ലാ സെക്രട്ടറി പി.വാസുദേവന്‍, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.ഷമീര്‍, എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം എ.കെ റഫീഖ് എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.നിലവിലുള്ള ജില്ലാ കമ്മിറ്റിയിലെ കെ.എം സുബ്രഹ്മണ്യം, ടി.യു ഏലമ്മ, പി.എ മുഹമ്മദ്, പി.ജെ ആന്റണി എന്നിവരെ ഒഴിവാക്കിയാണ് പുതുയ പാനല്‍ അവതരിപ്പിച്ചത്.
Comments