പാകിസ്താന് വെള്ളിയാഴ്ചയും വെടിനിര്‍ത്തല്‍ ലംഘിച്ച് നടത്തിയ ആക്രമണങ്ങളില്‍ ആറ് നാട്ടുകാര്‍ക്ക് പരിക്ക്. കത്തുവ, സാംബ ജില്ലകളിലെ 13 ഔട്ട്പോസ്റ്റുകള്‍ക്ക് നേരെനടത്തിയ ആക്രമണം ഇന്നു രാവിലെയും തുടരുകയാണ്. ഗ്രാമീണരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ അധികൃതര്‍ നടപടി തുടങ്ങി.വെള്ളിയാഴ്ച രാത്രി 9.30 ഓടെ രാംഗഡില്‍ പാകിസ്താന് പ്രകോപനമില്ലാതെ വെടിവെക്കുകയായിരുന്നു. മോര്‍ട്ടാര്‍ ഷെല്ലുകളുപയോഗിച്ചും മറ്റും കനത്ത വെടിവെപ്പായിരുന്നു നടന്നത്.
ഇന്ത്യന്‍ സേന തിരിച്ചടിച്ചതോടെ ഇരുഭാഗവും തമ്മില്‍ ശക്തമായ വെടിവെപ്പുണ്ടായി. രാംഗഡ്, ഹിരാനഗര്‍, സാംബ സെക്ടറുകളിലാണ് ഏറ്റുമുട്ടലുണ്ടായത്. ജമ്മു കശ്മീരിലെ സാംബയില്‍ ശനിയാഴ്ച പുലര്‍ച്ചെ മുന്നു മണിവരെ വെടിവെപ്പ് നടന്നു. ഇടവേളക്കുശേഷം രാവിലെ ഏഴുമണിക്കും വെടിവെപ്പ് നടത്തി. കുത്തുവയിലെ നൗചക്ഗ്രാമത്തിലെ നാലുപേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. സാംബയിലെ ബൈംഗല്ലുരില് രണ്ടുപേര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Comments