സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ നൂറിലേറെ എണ്ണത്തില്‍ തിങ്കളാഴ്ച ബിയര്‍-വൈന്‍ വില്പന തുടങ്ങും. ഇവയ്ക്ക് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുടങ്ങാനുള്ള ലൈസന്‍സ് എക്സൈസ് വകുപ്പ് വിതരണംചെയ്തു. ലൈസന്‍സ് ലഭിച്ചവര്‍ക്കു തിങ്കളാഴ്ച മുതല്‍ ബിവറേജസ് കോര്പറേഷന് വെയര്‍ ഹൗസുകളില്‍നിന്നു സ്റ്റോക്കെടുത്തു വില്‍പ്പന തുടങ്ങാം. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ബിയര്‍ പാര്‍ലറുകള്‍ക്കു ലൈസന്‍സ് നല്‍കിയത്. 22എണ്ണം. തൊട്ടുപിന്നില്‍ പത്തനംതിട്ടയാണ്. 14 എണ്ണം.
മറ്റു ജില്ലകളില്‍ വിതരണം ചെയ്ത ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സുകളുടെ എണ്ണം ചുവടെ: കണ്ണൂര്‍ -12, പാലക്കാട് -11, വയനാട് -9, തിരുവനന്തപുരം- 7, കാസര്‍ഗോഡ്- 5, ആലപ്പുഴ- 6, കോട്ടയം- 4. എറണാകുളം ഒഴികെയുള്ള മറ്റു ജില്ലകളില്‍ മൂന്നു വീതവും ലൈസന്‍സുകള്‍ വിതരണംചെയ്തു. 105 ബാറുകള്‍ പൂട്ടിയ എറണാകുളം ജില്ലയില്‍ 22 അപേക്ഷകളാണ് ഇന്നലെ വരെ ലഭിച്ചത്. ഇതില്‍ പത്തിടത്തു പരിശോധന പൂര്‍ത്തിയായെങ്കിലും ലൈസന്‍സ് നല്‍കിയിട്ടില്ല.
Comments