പാര്‍ട്ടി ഭാരവാഹിത്വം ഒഴിയാന്‍ തയാറാണെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്. നിലവില്‍ ഡിഎംകെയുടെ ട്രഷററാണ് കരണാനിധിയുടെ മകന് കൂടിയായ സ്റ്റാലിന്. സ്റ്റാലിനെ പാര്‍ട്ടിയുടെ പ്രസിഡന്റാക്കണമെന്ന ആവശ്യവുമായി പാര്‍ട്ടിയിലെ സ്റ്റാലിന് അനുയായികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം വേണമെന്നതാണ് സ്റ്റാലിന്റെ ആവശ്യം. മുതിര്‍ന്ന നേതാവ് അന്‍പഴകനാണ് ഇപ്പോള്‍ ഡിഎംകെ ജനറല്‍ സെക്രട്ടറി. വെള്ളിയാഴ്ച നടക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments