കൊച്ചി മെട്രോയുടെ നിര്‍മാണത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 470 കോടി രൂപ വായ്പയെടുക്കുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് അറിയിച്ചു. മെട്രോയ്ക്കായി സ്ഥലമേറ്റെടുക്കലിനായിരിക്കും വായ്പയെടുക്കുന്ന പണം ഉപയോഗിക്കുക. പൊതുമേഖലാ ബാങ്കുകളില്‍ നിന്നായിരിക്കും വായ്പയെടുക്കുക. സര്‍ക്കാര്‍ 10 വര്‍ഷം കൊണ്ട് ഈ വായ്പ തിരിച്ചടയ്ക്കും.മെട്രോ നിര്‍മാണം നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ തീര്‍ക്കുമെന്നും സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ആര്യാടന് മുഹമ്മദ് പറഞ്ഞു. മുമ്പ് തീരുമാനിച്ചതുപോലെ ആലുവ മുതല്‍ മഹാരാജാസ് കോളേജ് വരെയായിരിക്കും ആദ്യഘട്ടമായി നിര്‍മാണം പൂര്‍ത്തിയാക്കുകയെന്നും മന്ത്രി പറഞ്ഞു.
Comments