ന്യൂഡല്‍ഹി: സുനന്ദയുടെ മരണം പാര്‍ട്ടി കാര്യമല്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കേസ് പ്രാഥമിക അന്വേഷണ ഘട്ടത്തിലാണ്. സുതാര്യമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷ. സംഭവത്തില്‍ വിശദ അന്വേഷണം ശശി തരൂര്‍ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് റാഷീദ് ആല്‍വി പറഞ്ഞു.
പ്രതികാര മനോഭാവത്തോടെ വിഷയത്തെ കാണരുത്. എന്തു കൊണ്ടാണ് കേസ് അന്വേഷണം പൊലീസ് ഒരു വര്‍ഷം വൈകിപ്പിച്ചതെന്നു ആല്‍വി ചോദിച്ചു. കേസില്‍ 302ാം വകുപ്പ് ചുമത്തിയത് ചെറിയ കാര്യമല്ല. ഏതുതരം അന്വേഷണം നടത്തണമെന്ന് പൊലീസാണ് തീരുമാനിക്കേണ്ടത്. ശശി തരൂരിനെതിരെ കുറ്റങ്ങളൊന്നും പൊലീസ് ചുമത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുനന്ദയുടെ മരണം കൊലപാതകമാണെന്നാണ് കുടുംബം വിശ്വസിക്കുന്നതെന്ന് ബന്ധു അശോക് കുമാര്‍. ഇപ്പോഴത്തെ നിഗമനം വൈകി പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, സുനന്ദയുടെ മരണം സംബന്ധിച്ച് കൃത്യമായ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്കിയ എയിംസിലെ ഡോക്ടര്‍മാര്‍ക്ക് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി നന്ദി പറഞ്ഞു.
Comments