'ബാര്‍കോഴക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്കുംഎക്സൈസ് മന്ത്രി കെ.ബാബുവിനും പങ്കുണ്ടെന്ന് പിണറായി വിജയന്. സി.പി.എം. ജില്ലാ സമ്മേളനം റാന്നിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
''ധനമന്ത്രിമാണിയുടെ അടുത്തേക്ക് തന്നെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണെന്ന് ബാര്‍ ഉടമാ സംഘത്തിന്റെ നേതാവായ ബിജുരമേശ് പറഞ്ഞതില്‍തന്നെ ഇത് വ്യക്തമാണ്. അല്ലെങ്കില്‍ വകുപ്പുമന്ത്രിയുടെ അടുത്തേയ്ക്കല്ലേ പറഞ്ഞയയ്ക്കേണ്ടിയിരുന്നത്''-പിണറായി ചോദിച്ചു. ഇരുപതുകോടിരൂപ കോഴനല്കാന് സ്വരൂപിച്ചെന്നാണ് ബിജുരമേശ് പറഞ്ഞത്. മാണിക്ക് നല്കിയെന്നാരോപി പിക്കുന്ന ഒരുകോടികഴിച്ച് ബാക്കി എവിടെപ്പോയെന്നും കണ്ടെത്തണം. ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സമഗ്രാന്വേഷണംവേണം.
പ്രാഥമികാന്വേഷണത്തില്‍ മാണിയുടെപേരില് കേസുണ്ടെന്നുകണ്ടെത്തിയതിനാല് അദ്ദേഹം രാജിവയ്ക്കണം. മാണിയുടെ ഇപ്പോഴത്തെ നിലപാട് രാഷ്ട്രീയ സദാചാരത്തിന് നിരക്കുന്നതല്ല. ഇതില്‍ രാഷ്ട്രീയഗൂഢാലോചന ഉണ്ടെന്ന് തുടക്കത്തില്‍ പറഞ്ഞമാണി അക്കാര്യം തുറന്നുപറയാന്‍ തയ്യാറാവണമെന്നും പിണറായി ആവശ്യപ്പെട്ടു.
Comments