സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. പവന് 80 രൂപ വര്‍ധിച്ച് 20,400 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,550 രൂപയിലാണ് വ്യാപാരം. ചൊവ്വാഴ്ച 20,320 രൂപയായിരുന്നു പവന് വില. ജനുവരി മൂന്നിനാണ് പവന് വില 20,080 രൂപയില്‍ നിന്ന് 20,160 രൂപയിലേക്ക് ഉയര്‍ന്നത്. തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസം ഈ വില തുടരുകയായിരുന്നു.രാജ്യാന്തര വിപണിയില്‍ ഒൗണ്‍സ് സ്വര്‍ണത്തിന് 4.80 ഡോളര്‍ കുറഞ്ഞ് 1,214.50 ഡോളറിലെത്തി.
Comments