ജനവരി 10 ന് ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ആക്രമണം ഉണ്ടാകുമെന്ന കുറിപ്പ് മുംബൈ വിമാനത്താവള ടെര്‍മിനലിലെ ടോയ്ലറ്റ് ഭിത്തിയില്‍ കണ്ടെത്തി. മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിലെ രണ്ടാം നിലയിലെ ടോയ്ലറ്റിന്റെ ഭിത്തിയിലാണ് കുറിപ്പ് കണ്ടെത്തിയത്. പേനകൊണ്ട് ഭിത്തിയിലാണ് ഇംഗ്ലീഷില്‍ ATTECK BY ISIS DATE 10/01/15 എന്ന് എഴുതിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് കുറിപ്പ് ശ്രദ്ധയില്‍പെട്ടത്.
കുറിപ്പ് കണ്ടതിനെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് അന്വേഷണം ആരംഭിച്ചു. വിമാനത്താവളത്തിലുള്ള ജോലിക്കാരടക്കം എല്ലാവരേയും ചോദ്യം ചെയ്യുന്നുണ്ട്. കുറിപ്പ് കണ്ടെത്തിയ ഭാഗം അറൈവ് ലോഞ്ചായതിനാല് വിമാനത്തില്‍ വന്ന ആരെങ്കിലുമായിരിക്കും ഇത് എഴിതിയതെന്നാണ് പോലീസിന്റെ നിഗമനം.
Comments