ലാഹോര്‍: ഡല്‍ഹി-ലാഹോര്‍ സൗഹൃദ ബസ് സര്‍വീസിന് പാകിസ്താന് നിയന്ത്രണം ഏര്‍പ്പെടുത്തി. പുതിയ തീരുമാന പ്രകാരം വാഗയിലെ സബ് ഓഫീസില്‍ നിന്നുമാകും ഇനി ബസ് സര്‍വീസ് ആരംഭിക്കുക. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് പാകിസ്താന് ടൂറിസം ഡവലപ്മെന്റ് കോര്പ്പറേഷന് അറിയിച്ചു. ഇതാദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബസ് സര്‍വീസിന് നിയന്ത്രണം ഏര്‍പെടുത്തുന്നത്.
ലാഹോറില്‍ നിന്ന് പുറപ്പെടുന്ന ബസ് വാഗ അതിര്‍ത്തി വരെ ഇനി സര്‍വീസ് ലഭ്യമാകുകയുള്ളു. ഡല്‍ഹി- ലാഹോര്‍ ബസും വാഗ അതിര്‍ത്തിയില്‍ യാത്ര അവസാനിപ്പിക്കും. ഇവിടെ നിന്നും 21 കിലോമീറ്റര്‍ അകലെയുള്ള ലാഹോറിലേക്ക് ഇനി മറ്റു ബസുകളെ ആശ്രയിക്കണം. ഡല്‍ഹി, അമൃത്സര്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രയും ഇങ്ങനെയാകും.
പെഷവാറിലെ സൈനിക സ്കൂളില്‍ പാക് താലിബാന് നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ കര്‍ശനമാക്കുന്നതെന്ന് പാക് അധികൃതര്‍ അറിയിച്ചു.1999 മാര്‍ച്ച് 16നാണ് ഇരു രാജ്യങ്ങളെയും ബന്ധപ്പെടുത്തി സൗഹൃദ ബസ് സര്‍വീസ് ആരംഭിച്ചത്.
Comments