ഇറാനില്‍ വാട്സ്ആപ്പ് അടക്കം മൂന്ന് പ്രമുഖ മൊബൈല്‍ ആപ്ളിക്കേഷനുകള്‍ക്ക് വിലക്ക്. ഇറാന് കോടതിയുടേതാണ് ഉത്തരവ്. വാട്സ്ആപ്പിനെ കൂടാതെ ലൈന്‍, ടാങ്കോ എന്നിവയാണ് നിരോധിക്കപ്പെട്ട മറ്റ് ആശയവിനിമയ ആപ്ളിക്കേഷനുകള്‍. ഇറാന് ഒൗദ്യോഗിക ന്യൂസ് ഏജന്‍സി ഇര്‍നയാണ് വാര്‍ത്ത പുറത്തു വിട്ടത്.
സൗജന്യ ഫോണ്‍ മെസേജിങ് സേവനങ്ങള്‍ നല്കുന്ന മൂന്നു ജനപ്രിയ ആപ്ളിക്കേഷനുകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തുന്നതിനെതിരെ ഹസന് റൂഹാനി ഭരണകൂടം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മോശം ഉള്ളടക്കമുള്ളവ മാത്രം നിയന്ത്രിക്കണം എന്നതായിരുന്നു ഭരണകൂടത്തിന്‍െറ വാദം. എന്നാല്‍ കോടതി ഈ വാദങ്ങള്‍ തള്ളുകയായിരുന്നു.
ബുധനാഴ്ച ഉച്ചവരെ തെഹ്റാനില്‍ ഈ ആപ്ളിക്കേഷനുകളുടെ സേവനങ്ങള്‍ ലഭ്യമായിരുന്നതായി അല്‍ അറബിയ്യ റിപ്പോര്‍ട്ട് ചെയ്തു. യൂട്യുബ്, ട്വിറ്റര്‍, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ജനപ്രിയ സോഷ്യല്‍ വെബ്സൈറ്റുകള്‍ ഉപയോഗിക്കുന്നതിന് ഇറാനില്‍ ഇതിനകം നിയന്ത്രണമുണ്ട്.
Comments