കോണ്‍ഗ്രസ് - സര്‍ക്കാര്‍ ഏകോപന സമിതി യോഗവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചിലര്‍ വളച്ചൊടിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കുന്നുവെന്ന് ടി എന്‍ പ്രതാപന് എം എല്‍ എ. യോജിപ്പിന്റെ അന്തരീക്ഷം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ചിലരാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് നേതാക്കള്‍ പിന്മാറണം. ഏകോപന സമിതിയുടെ അന്തസ്സിന് നിരക്കാത്ത പ്രവര്‍ത്തനമാണിതെന്നും പ്രതാപന് പറഞ്ഞു. ബുധനാഴ്ച നടന്ന പാര്‍ട്ടി - സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തില്‍ വിവിധ നേതാക്കള്‍ ഉന്നയിച്ച വിമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ടി എന്‍ പ്രതാപന് പ്രസ്താവന ഇറക്കിയത്.
Comments