തിരുവനന്തപുരം: മൂത്ത അഴിമതി വീരന് കൊച്ചഴിമതി വീരനെ ഉദ്യോഗസ്ഥനായി നിയമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തോടാണ് വി.എസ് ഇങ്ങനെ പ്രതികരിച്ചത്. വിജിലന്‍സ് പിടിച്ചെടുത്ത ബാര്‍ അസോസിയേഷന് മിനുട്ട്സില്‍ അഴിമതി സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ ഉണ്ടായിരുന്നു. മന്ത്രിമാരായ കെ. ബാബുവും രമേശ് ചെന്നിത്തലയും വാങ്ങിയ കോടികളുടെ കണക്ക് മിനുട്ട്സില്‍ എഴുതിയിട്ടുണ്ടെന്നും വി.എസ് പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് റേഷന്‍, ഇലക്ട്രിസിറ്റി സംവിധാനങ്ങള്‍ തകര്‍ത്തിരിക്കുകയാണ്. താന്‍ മുഖ്യമന്ത്രിയായപ്പോഴത്തെ അരി വിലയും ഇപ്പോഴത്തെ അരി വിലയും ജനങ്ങള്‍ താരതമ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനിക്ക് കേസുകള്‍ പുത്തരിയല്ല, അങ്ങോട്ട് കേസ് കൊടുത്തതിന് പകരം ഇങ്ങോട്ടും കള്ള ക്കേസുകള്‍ ധാരാളം ഉണ്ട്. തന്‍െറ മകനെതിരെ 15 ഇല്ലാക്കേസുകളാണ് നിലവിലുള്ളത്. മകള്‍ക്കെതിരെ രണ്ട് കേസും നിലവിലുണ്ട്. മക്കളെ കേസില്‍ കുടുക്കിയതു കൊണ്ടൊന്നും കാര്യമില്ലെന്നും വി.എസ് വ്യക്തമാക്കി.
Comments