ഹൈദരാബാദ് : നേതാക്കളുടെ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കുന്നെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ സംയമനം പാലിക്കണമെന്ന് സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
എല്ലാ ഹിന്ദുക്കളും നാല് നാല് കുട്ടികളെ പ്രസവിക്കണമെന്ന ബി.ജെ.പി എം.പി സാക്ഷി മഹാരാജിന്‍െറ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മഹാരാജിന്‍െറ അഭിപ്രായം വ്യക്തിപരമാണെന്നും അത് പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഇത്തരം പ്രസ്താവനകള്‍ സര്‍ക്കാറിന്‍െറ വികസന അജണ്ടയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മതം സംരക്ഷിക്കുന്നതിന് ഹിന്ദു സ്ത്രീകള്‍ നാല് കുട്ടികളെയെങ്കിലും പ്രസവിക്കണമെന്ന തന്‍െറ പ്രസ്താവനയില്‍ ഖേദമില്ലെന്ന് സാക്ഷി മഹാരാജ് വ്യക്തമാക്കി. രാഷ്ട്രീയ യോഗത്തിലല്ല മത ചടങ്ങിലാണ് താന്‍ ഈ പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആ ദിവസം കഴിഞ്ഞപ്പോള്‍ വിഷയവും അവസാനിച്ചെന്നായിരുന്നു സാക്ഷി മഹാരാജിന്‍െറ പ്രതികരണം.
Comments