ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍െറ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പിയുടെ സഹായിയെ പൊലീസ് ചോദ്യം ചെയ്തു. നാരായണ്‍ സിങ്ങിനെയാണ് പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തത്.
ഹിമാചല്പ്രദേശിലായിരുന്ന നാരായണ്‍ സിങ്ങിനെ ചോദ്യം ചെയ്യലിനായി ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെ അജ്ഞാത കേന്ദ്രത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. കേസുമായി ബന്ധപ്പെട്ട് മുമ്പ് ഒന്നിലേറെ തവണ നാരായണ്‍ സിങ്ങിനെ പൊലീസ് വിളിച്ചുവരുത്തിയിരുന്നു.
നാരായണ്‍ സിങ്ങിനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച് താനും ഇയാളുമാണ് സുനന്ദയുടെ കൊലപാതകത്തിന് പിന്നിലെന്ന് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായി തരൂര്‍ ആരോപിച്ചിരുന്നു. ഡല്‍ഹി പൊലീസ് മേധാവി ബി.എസ് ബസ്സിക്ക് എഴുതിയ കത്തിലാണ് തരൂര്‍ ഇക്കാര്യം വ്യക്മാക്കിയത്. എന്നാല്‍ ആരോപണം നിഷേധിച്ച പൊലീസ് മേധാവി, കേസുമായി ബന്ധപ്പെട്ട് തരൂരിനെ ചോദ്യം ചെയ്തേക്കുമെന്ന് സൂചനയും നല്കി.
സുനന്ദ പുഷ്കര്‍ മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടനുസരിച്ച് ചൊവ്വാഴ്ച പൊലീസ് കേസെടുത്തിരുന്നു. ഐ.പി.സി 302ാം വകുപ്പുപ്രകാരമാണ് കേസ്.
Comments