അപകടത്തില്‍പെട്ട് കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്‍െറ ബ്ളാക് ബോക്സില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചതായി തെരച്ചിലിന് നേതൃത്വം നല്കുന്ന ഇന്തോനേഷ്യന്‍ സംഘത്തലവന് അറിയിച്ചു. വിമാനത്തിന്റെ വാല്‍ഭാഗം കണ്ടത്തെിയതിന് സമീപത്തു നിന്നാണ് സന്ദേശങ്ങള്‍ ലഭിച്ചത്. സന്ദേശം ലഭിച്ചതോടെ മുങ്ങല്‍ വിദഗ്ധര്‍ ബ്ളാക്ക് ബോക്സിനായുള്ള തെരച്ചില്‍ തുടരുകയാണ്.
ബ്ളാക് ബോക്സിനായി സൈന്യത്തിലെ മുങ്ങല്‍ വിദഗ്ധര്‍ ജാവ കടലിന്‍െറ ആഴങ്ങളില്‍ സാഹസികമായ തെരച്ചില്‍ നടത്തുകയാണ്. വിമാനത്തിന്‍െറ വാല്‍ഭാഗം കഴിഞ്ഞ ദിവസം തെരച്ചിലിനിടെ കണ്ടത്തെിയിരുന്നു. വോയ്സ് റെക്കോഡറുകളും വസ്തുവിവരങ്ങളും വിമാനത്തിന്‍െറ ഈ ഭാഗത്താണ് ഉണ്ടാവുക. സമുദ്രത്തിന്‍െറ അടിത്തട്ടിലത്തെിയ മുങ്ങല്‍ വിദഗ്ധര്‍ വിമാനാവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.
Comments