തിരുവനന്തപുരം: മന്ത്രി കെ എം മാണിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് ബാലകൃഷ്ണപിള്ള തന്നോട് മുഖ്യമന്ത്രി.ബാര്‍ കോഴ വിവാദം വന്നശേഷം പിള്ളയെ നേരിട്ട് കണ്ടിട്ടുപോലുമില്ല. പെരുന്നയില്‍ നടന്ന ചടങ്ങില്‍ വേദിയില്‍ ഇരിക്കുന്നത് കണ്ടു. എന്നാല്‍, ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. ആര് ശ്രമിച്ചാലും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കഴിയില്ല. നിരവധി ആക്ഷേപങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് ജനങ്ങളുടെ പിന്തുണകൊണ്ടാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബാര്‍ ഉടമ ബിജു രമേശിന്റെ ഫോണ്‍ സംഭാഷണം മാധ്യമങ്ങള്‍ പുറത്തുവട്ടതിനെക്കുറിച്ചുള്ള ചോദ്യത്തോടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
Comments