ന്യൂഡല്‍ഹി: നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കു വേണ്ടി വായ്പയെടുക്കാന്‍ അനുമതി. സ്ഥലമേറ്റെടുക്കുന്നതിനായി 470 കോടി രൂപ വായ്പയെടുക്കാന്‍ കെ.എം.ആര്.എല്‍ ഡയറക്റ്റ് ബോര്‍ഡാണ് അംഗീകാരം നല്‍കിയത്.
എറണാകുളം സഹകരണ ബാങ്കില്‍ നിന്നാണ് വായ്പയെടുക്കുക. 9.95 ശതമാനം പലിശാ നിരക്ക് 12 വര്‍ഷത്തെ കാലാവധിയിലാകും വായ്പ. സര്‍ക്കാര്‍ ഇത് ഗഡുക്കളായി തിരിച്ചടക്കും. സംസ്ഥാന ബജറ്റില്‍ ഒരു വിഹിതം മെട്രോ വായ്പ അടക്കുന്നതിലേക്കായി മാറ്റിവെക്കും.
മെട്രോ നിര്‍മാണ പുരോഗതിയും ഡല്‍ഹിയില്‍ ചേര്‍ന്ന കെ.എം.ആര്.എല്‍ ഡയറക്റ്റ് ബോര്‍ഡ് യോഗം വിലയിരുത്തി. നേരത്തെ തീരുമാനിച്ചതിലും മൂന്നുമാസം വൈകിയാണ് നിര്‍മാണം നടക്കുന്നത്. വൈറ്റില മുതല്‍ പേട്ട വരെയുള്ള സ്ഥലമെടുക്കല്‍ നടന്നില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
Comments