ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളം സ്വര്‍ണ്ണനേട്ടം തുടരുന്നു. ഇന്നത്തെ മൂന്ന് സ്വര്ണ്ണങ്ങളുള്പ്പെടെ കേരളത്തിന്റെ സ്വര്‍ണ്ണനേട്ടം പത്തായി. സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പാലക്കാട് പറളി സ്കൂളിലെ മുഹമ്മദ് അഫ്സലും സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ തേവര സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ പി.ആര് അലീഷയും ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ കോഴിക്കോട് നെല്ലിപ്പൊയില്‍ സ്കൂളിലെ കെ.ആര് സുജിതയുമാണ് ഇന്ന് സ്വര്‍ണ്ണം നേടിയത്
Comments