ബാര്‍ കോഴ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ധനമന്ത്രി കെ.എം മാണിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അഴിമതിക്കാരെ മുഴുവന്‍ സംരക്ഷിക്കുകയും, അഴിമതി ചൂണ്ടിക്കാണിക്കുന്നവരെ പുറത്താക്കുകയും ചെയ്യുന്ന സമീപനമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ചിരിക്കുന്നത്. മാണിക്കെതിരെ കൂടുതല്‍ ഗുരുതരമായ അഴിമതി ഉന്നയിച്ച ആര്. ബാലകൃഷ്ണപിള്ളയെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കാന്‍ നടത്തുന്ന നീക്കം അതിന്റെ തെളിവാണ്. മുഖ്യമന്ത്രിയും, മാണിയും അടക്കമുള്ള അഴിമതിക്കാരുടെ കൂടാരമായി മന്ത്രിസഭ മാറിയിരിക്കുകയാണെന്നും വി.എസ് ആരോപിച്ചു.
Comments