കോഴിക്കോട്: ആതിഥേയരായ കോഴിക്കോടും പാലക്കാടും സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ കലാകിരീടം പങ്കിട്ടു. 899 പോയിന്റുമായി തൃശ്ശൂരാണ് രണ്ടാം സ്ഥാനത്ത്. തുടര്‍ച്ചയായ ഒമ്പതാം കിരീടംമാണ് കോഴിക്കോട് സ്വന്തമാക്കിയത്.അവസാന നിമിഷംവരെനീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഇരുജില്ലകളും 916 പോയിന്റുകളോടെ മിഠായി മധുരം പങ്കുവച്ചത്. വഞ്ചിപ്പാട്ട് മത്സരത്തിന്റെ ഫലമാണ് ഒടുവില്‍ പ്രഖ്യാപിച്ചത്. അപ്പീലുകളുടെ പ്രളയത്തിന് അറുതി വരുത്തിയേ മതിയാകൂവെന്ന് സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ് പറഞ്ഞു. അപ്പീലുകള്‍ കലോത്സവ നടത്തിപ്പിന് ബുദ്ധിമുട്ടുണ്ടാക്കി. ഇത്തവണ അപ്പീലുകള്‍ 1800 കവിഞ്ഞു. അപ്പീലുകളുടെയെണ്ണം ഇത്തരത്തില്‍ വര്‍ധിച്ചാല്‍ കലോത്സവം നടത്താന്‍ ഒന്‍പതോ പത്തോ ദിവസം വേണ്ടിവരും.കോഴിക്കോടിന്റെ കലാപാരമ്പര്യം നിലനിര്‍ത്തുന്ന തരത്തില്‍ കലോത്സവം നടത്താന്‍ കഴിഞ്ഞുവെന്ന് മന്ത്രി എം കെ മുനീര്‍ പറഞ്ഞു. എറണാകുളത്താണ് അടുത്ത സംസ്ഥാന കലോത്സവം.
Comments