You are Here : Home / News Plus

മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വി.എസ്

Text Size  

Story Dated: Wednesday, January 21, 2015 05:56 hrs UTC

തിരുവനന്തപുരം: കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പറയുന്ന കാര്യങ്ങളില്‍ ഉറച്ചുനിന്നാല്‍ ബിജു രമേശിന് പിന്തുണ നല്‍കുമെന്നും വി.എസ് അറിയിച്ചു. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ബാര്‍ കോഴ കേസ് ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളെ പുച്ഛിക്കുന്ന നടപടികള്‍ തുടര്‍ന്നാല്‍ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമെന്നും വി.എസ് വ്യക്തമാക്കി.
അതേസമയം മാണിയെ തള്ളി കെ.പി.സി.സി വക്താവ് അജയ് തറയില്‍ രംഗത്തുവന്നു. ബജറ്റ് മുഖ്യമന്ത്രി അവതരിപ്പിക്കുന്നതാണ് ഉചിതമെന്ന് അജയ് തറയില്‍ സ്വകാര്യ ചാനലില്‍ പറഞ്ഞു. ഇക്കാര്യമറിയിച്ച് മുഖ്യമന്ത്രിക്ക് താന്‍ കത്തയച്ചിട്ടുണ്ട്. സാധാരണ പ്രവര്‍ത്തകന്‍െറ വികാരമാണ് പ്രകടിപ്പിച്ചത്. ബാലകൃഷ്ണപിള്ളയെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കരുത്. പി.സി ജോര്‍ജിനെതിരെ നടപടിയെടുത്ത ശേഷം മതി പിള്ളക്കെതിരെ നടപടി. അഴിമതിയാരോപണങ്ങള്‍ ജനങ്ങള്‍ മറിക്കില്ലെന്നും അജയ് തറയില്‍ ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.