കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പാലക്കാട് ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കോഴിക്കോടിനൊപ്പം പാലക്കാട് കിരീടം പങ്കിട്ടതിനെ തുടര്‍ന്നാണ് ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി അനുവദിച്ചത്. എന്നാല്‍ അധ്യാപരും മറ്റ് ജീവനക്കാരും ജോലിക്ക് ഹാജരാകണം. കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ സ്കൂളുകള്‍ എന്നിവക്ക് അവധി ബാധകമല്ല.
അതേസമയം കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ തുറന്നു പ്രവര്‍ത്തിക്കും. കലോത്സവത്തിന്‍െറ സമാപന ദിവസമായ ബുധനാഴ്ച കോഴിക്കോട്ട് സ്കൂളുകള്‍ക്ക് അവധിയായിരുന്നു. ഇതിനാലാണ് ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനമാക്കിയത്.
Comments