ബാര്‍ കോഴ ആരോപണത്തില്‍ വിവാദവെളിപ്പെടുത്തലുകള്‍ നടത്തിയ ആര്.ബാലകൃഷ്ണപിള്ളക്കെതിരെ രൂക്ഷ വിമര്‍ശവുമായി വീക്ഷണം മുഖപ്രസംഗം. ‘പിള്ള തുള്ളിയാല്‍ മുട്ടോളം’ എന്ന തലകെട്ടോടെയാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവനും പൊറുക്കുന്ന പുരയ്ക്ക് തീ കൊളുത്തുന്നവനും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് എന്നു പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് മുഖപ്രസംഗം തുടങ്ങുന്നത്. ഐക്യജനാധിപത്യ മുന്നണിയുടെ ഉപ്പും ചോറും തിന്നുന്ന ആര് ബാലകൃഷ്ണപിള്ള ചെയ്തുകൊണ്ടിരിക്കുന്നത് ഇത്തരം ആത്മനാശ പ്രവര്‍ത്തനങ്ങളാണെന്ന് കുറ്റപ്പെടുത്തുന്നു. യു.ഡി.എഫിന്റെ പ്രമുഖ നേതാവായ മന്ത്രി കെ എം മാണിക്കെതിരെ പ്രതിപക്ഷംപോലും ഉന്നയിക്കാത്ത ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനും മന്ത്രിസഭയെ അസ്ഥിരപ്പെടുത്താനും ആരില്‍നിന്നോ അച്ചാരം വാങ്ങിയ മട്ടിലാണ് പിള്ളയുടെ പ്രവര്‍ത്തനങ്ങളെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.
Comments