സര്‍ക്കാറിന്റെ മദ്യനയത്തിന് തിരിച്ചടി നല്കി ബാര്‍ കേസില്‍ കേരള സര്‍ക്കാര്‍ സമര്‍പിച്ച ഹരജി സുപ്രീംകോടതി തള്ളി. സര്‍ക്കാറിന്റെ മദ്യ നിരോധത്തിന്റെ പശ്ചാത്തലത്തില്‍ പത്തു ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ ബാറുടമകള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ബാറുടമകള്‍ക്ക് അനുകൂലമായ വിധിയായിരുന്നു ഹൈകോടതിയുടേത്. ഈ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.
ഹരജി തള്ളിക്കൊണ്ട് സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് കോടതി ഉയര്‍ത്തിയത്. സര്‍ക്കാറിന്റെ മദ്യനയം പ്രായോഗികമല്ളെന്നും ഇത് അംഗീകരിക്കാനാവില്ളെന്നും കോടതി പറഞ്ഞു. ബാറുമകള്ക്ക് ആശ്വാസമേകി പത്തു ബാറുകള്‍ക്ക് ഉടന്‍ അനുമതി നല്‍കേണ്ട സാഹചര്യത്തിലേക്കാണ് സുപ്രീംകോടതി നടപടി സര്‍ക്കാറിനെ തള്ളിവിടുന്നത്.
Comments