You are Here : Home / News Plus

അട്ടപ്പാടിയില്‍ യുവാവ് വെടിയേറ്റു മരിച്ചു

Text Size  

Story Dated: Friday, February 13, 2015 07:35 hrs UTC

അട്ടപ്പാടിയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് വെടിയേറ്റു മരിച്ചു. മുക്കാലിയില്‍ സ്റ്റുഡിയോ നടത്തുന്ന കല്‍ക്കണ്ടി സ്വദേശി ബെന്നിയാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രി ഭവാനി പുഴയുടെ തീരത്തു വനത്തിന് സമീപമാണു സംഭവം. ഹോട്ടല്‍ ജീവനക്കാരനായ സുഹൃത്ത് ഷെമിയോടൊപ്പം ഭവാനിപുഴയില്‍ മീന്‍ പിടിക്കാന്‍ പോയ സംഘം ചിണ്ടക്കി പ്രദേശത്ത് ടോര്‍ച്ച് വെളിച്ചം കണ്ടിരുന്നു. ഇതാരാണെന്ന് അറിയാന്‍ പരിശോധന നടത്തിയപ്പോഴാണ് വെടിയേറ്റതെന്ന് പൊലീസ് പറയുന്നു. ബെന്നിയുടെ പിറകിലാണ് വെടിയേറ്റത്. ബെന്നിക്ക് വെടിയേറ്റതോടെ സൃഹുത്ത് ചിണ്ടക്കിയിലെത്തി ആളുകളെയും കൂട്ടി തിരിച്ചെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.