You are Here : Home / News Plus

ലോഡ്ജ് നടത്തിപ്പുകാരായ മൂന്നംഗ കുടുംബം കൊല്ലപ്പെട്ട നിലയില്‍

Text Size  

Story Dated: Friday, February 13, 2015 07:37 hrs UTC

ലോഡ്ജ് നടത്തിപ്പുകാരായ സ്ത്രീകളടക്കം മൂന്നു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെ ത്തി. അടിമാലിയിലെ രാജധാനി ലോഡ്ജ് നടത്തിപ്പുകാരായ പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ് (69), ഭാര്യ അയിഷുമ്മ (60), ഭാര്യയുടെ മാതാവ് നാച്ചി (85) എന്നിവരാണ് കൊല്ലപ്പെട്ടത്. കുഞ്ഞുമുഹമ്മദിന്‍െറ മൃതദേഹം മുകളിലത്തെ മുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. സ്ത്രീകളുടെ മൃതദേഹങ്ങള്‍ താഴത്തെ നിലയിലെ മുറിയില്‍ നിന്നാണ് കണ്ടെ ത്തിയത്.

കവര്‍ച്ചക്കു വേണ്ടിയാണ് കൊലപാതകം നടത്തിയെന്നാണ് പ്രാഥമിക നിഗമനം. കമ്മല്‍ അടക്കമുള്ള ആഭരണങ്ങള്‍ അറുത്തെടുത്ത നിലയിലാണ് സ്ത്രീകളുടെ മൃതദേഹങ്ങള്‍. പേരക്കുട്ടികളാണ് മൃതദേഹങ്ങള്‍ കണ്ടെ ത്തിയത്. പൊലീസ് എത്തി വാതില്‍ ചവിട്ടി പൊളിച്ചാണ് കുഞ്ഞുമുഹമ്മദിന്‍െറ മൃതദേഹം പുറത്തെടുത്തത്. കൈകാലുകള്‍ ബന്ധിച്ച് വായില്‍ തുണി തിരുകിയ നിലയിലായിരുന്നു കുഞ്ഞുമുഹമ്മദിനെ കണ്ടെ ത്തിയത്.

അടിമാലിയിലെ ആദ്യകാല ലോഡ്ജുകളില്‍ ഒന്നാണിത്. മരിച്ച നാച്ചി പരേതനായ കോണ്‍ഗ്രസ് നേതാവ് എം.എം അന്ത്രുവിന്‍െറ മാതാവാണ്. അടിമാലി പൊലീസ് സ്ഥലത്തെ ത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.