You are Here : Home / News Plus

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ സ്കൂളിന് നേരെ ആക്രമണം

Text Size  

Story Dated: Friday, February 13, 2015 07:40 hrs UTC

തെക്കന്‍ ഡല്‍ഹിയിലെ ക്രിസ്ത്യന്‍ സ്കൂളിന് നേരെ ആക്രമണം. വസന്ത് വിഹാര്‍ മേഖലയിലെ ഹോളി ചൈല്‍ഡ് ഓക്സിലിയം സ്കൂളിന് നേരെയാണ് പുലര്‍ച്ചെ ആക്രമണം നടന്നത്. മുഖം മൂടി ധരിച്ചെ ത്തിയ നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നില്ളെന്ന് പൊലീസിന്‍െറ പ്രാഥമിക നിഗമനം.സംഭവത്തെ തുടര്‍ന്നു സ്കൂളിന് താല്‍കാലികമായി അവധി നല്‍കി. സ്കൂളുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അനുവദിക്കില്ളെന്ന് നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട സ്കൂള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി സന്ദര്‍ശിച്ചു.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ നടക്കുന്ന ആറാമത്തെ ആക്രമണമാണിത്. മോഷണ ശ്രമത്തിന്‍െറ ഭാഗമായാണ് ആക്രമണമെന്ന് കരുതുന്നതായും സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.