You are Here : Home / News Plus

നാല് മലയാളികളും; മരണസംഖ്യ 12 ആയി

Text Size  

Story Dated: Friday, February 13, 2015 11:41 hrs UTC

ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ ഹൊസൂറില്‍ ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി. പാലക്കാട് സ്വദേശി വിപിന്‍ കൊല്ലം സ്വദേശി ഇര്‍ഷാ മനാഫ് എന്നിവര്‍ക്കൂടി മരിച്ചതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. തൃശൂര്‍ പൂവത്തൂര്‍ സ്വദേശി അമന്‍ (9) ഇട്ടീര ആന്റണി (57) എന്നിവരും മരിച്ചിരുന്നു. അപകടത്തില്‍ ഇതുവരെ 12 പേര്‍ മരിച്ചു. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒമ്പതു പേരുടെ നിലഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി പറയുന്നു. എറണാകുളത്തേയ്ക്കുള്ള ട്രെയിനായതിനാല്‍ യാത്രക്കാരില്‍ ഭൂരിഭാഗവും മലയാളികളാണെന്നു സൂചനയുണ്ട്. ട്രെയിന്‍ പുറപ്പെട്ട് ഒന്നര മണിക്കൂറിനുള്ളിലായിരുന്നു അപകടം. അപകടം നടന്നത് എത്തിപ്പെടാന്‍ വളരെ ദുര്‍ഘടമായ പ്രദേശത്തായിരുന്നു. അതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനവും വൈകി. രാവിലെ 6.15ന് ബംഗളൂരുവില്‍ നിന്നും എറണാകുളത്തേയ്ക്കു തിരിച്ച ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ എണ്ണത്തെക്കുറിച്ച് റെയില്‍വേ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആറു ബോഗികളാണ് പാളം തെറ്റിയത്.
ബംഗളൂരു-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ഹൊസൂരിനടുത്തുള്ള ആനേയ്ക്കല്‍ എന്ന സ്ഥലത്തുവച്ച് രാവിലെ 7.45 ഓടെയാണ് ട്രെയിന്‍ പാളം തെറ്റിയത്. ബംഗളൂരുവില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. അപകടത്തില്‍ മരിച്ചവരില്‍ കൂടുതലും മലയാളികളാണെന്ന് റിപ്പോര്‍ട്ടുണ്ട്. ട്രെയിനിലെ ഡി-8 ബോഗിയുടെ മുകളിലേക്ക് പാന്‍ട്രി കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഡി-8 ബോഗിയിലെ ഒന്നു മുതല്‍ 48 വരയുള്ള യാത്രക്കാര്‍ക്ക് അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഡി-9 ബോഗിയിലുള്ളവര്‍ക്കും പരിക്കുണ്ട്. അപകടത്തില്‍പ്പെട്ടവരെ സമീപമുള്ള ആശുപത്രിയിലേക്കു മാറ്റി.
പാളത്തില്‍ വീണ വലിയ പാറക്കല്ലാണ് അപകടത്തിന് കാരണമായതെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. വളവില്‍ വച്ചായിരുന്നു അപകടം സംഭവിച്ചതെന്നും ട്രെയിന്‍ അമിതവേഗതയില്‍ ആയിരുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. അപകടം ഏതെങ്കിലും അട്ടിമറിയുടെ ഭാഗമാണോ എന്നു സംശയമുണ്ട്. അപകടം നടന്ന ബോഗികള്‍ പാന്‍ട്രി കാറിനു മുമ്പിലായിരുന്നു. പെട്ടെന്നു ബ്രേക്കിട്ടപ്പോള്‍ ബോഗികളിലേക്ക് മറ്റു ബോഗികള്‍ ഇടിച്ചുകയറിയതിനെത്തുടര്‍ന്നാണ് അപകടം നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോഗി പൂര്‍ണമായി തകര്‍ന്നതിനെത്തുടര്‍ന്നു രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ബോഗി വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങളും പരിക്കേറ്റവരെയും പുറത്തെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.