You are Here : Home / News Plus

ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്യുന്നത് 19 വരെ തടഞ്ഞു

Text Size  

Story Dated: Friday, February 13, 2015 11:53 hrs UTC

2002ല്‍ കൂട്ടക്കൊല നടന്ന ഗുല്‍ബര്‍ഗ സൊസൈറ്റി മ്യൂസിയമാക്കുന്നതിനായി സമാഹരിച്ച പണം വെട്ടിച്ചെന്ന കേസില്‍ സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി 19 വരെ തടഞ്ഞു. ടീസ്റ്റ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച് ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും ഗുജറാത്ത് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. കേസ് 19ന് വീണ്ടും പരിഗണിക്കും.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിന് പിന്നാലെ ടീസ്റ്റയെ അറസ്റ്റ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സുപ്രീം കോടതി അറസ്റ്റ് തടയുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതിരേ നല്‍കിയ അപ്പീല്‍ പരിഗണിച്ചായിരുന്നു സുപ്രീം കോടതി നടപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.