You are Here : Home / News Plus

കേജരിവാളിന് പനി കടുത്തു; വിശ്രമം അത്യാവശ്യമെന്നു ഡോക്ടര്‍മാര്‍

Text Size  

Story Dated: Friday, February 13, 2015 12:07 hrs UTC

ശനിയാഴ്ച ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജരിവാളിന് പനി. ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ അദ്ദേഹത്തിന് കുടുംബ ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചു. വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം വീട്ടില്‍ വിശ്രമത്തിലാണ്.
ശനിയാഴ്ച രാവിലെയാണ് രണ്ടാം ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹിയില്‍ ചുമതലയേല്‍ക്കുന്നത്. രാംലീല മൈതാനിയില്‍ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ആയിരക്കണക്കിന് എഎപി പ്രവര്‍ത്തകര്‍ ചടങ്ങിനെത്തും. നിരവധി പ്രമുഖരും കേജരിവാള്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷികളാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.