You are Here : Home / News Plus

കല്ലേറില്‍ പരിക്കേറ്റ് ആസ്പത്രിയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു

Text Size  

Story Dated: Saturday, February 14, 2015 06:40 hrs UTC

സി.പി.എം പ്രവര്‍ത്തകരുടെ കല്ലേറില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. മണക്കടവ് ചീക്കാട്ടെ കൂന്താളൂര്‍ രാജനാണ് (52) മരിച്ചത്. 2014 ഡിസംബര്‍ ഒന്നിന് പയ്യന്നൂരില്‍ സംഘടിപ്പിച്ച ബി.ജെ.പി. ജനശക്തിസംഗമം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കുനേരെയാണ് ശക്തമായ കല്ലേറുണ്ടായി. രാത്രിയായിരുന്നു സംഭവം. രാജനൊപ്പമുണ്ടായിരുന്ന കൂത്തുപറമ്പ് വേറ്റുമ്മലിലെ അജീഷ്, രഞ്ജിത്ത് എന്നീ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.