You are Here : Home / News Plus

കിവീസ് ശ്രീലങ്കയെ 98 റണ്‍സിന് തകര്‍ത്തു

Text Size  

Story Dated: Saturday, February 14, 2015 06:43 hrs UTC

ക്രൈസ്റ്റ്ചര്‍ച്ച്: ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് 98 റണ്‍സിന്റെ ആധികാരിക ജയം. കിവീസ് ഉയര്‍ത്തിയ 332 റണ്‍സെന്ന വിജയലക്ഷ്യത്തിനെതിരെ 46.1 ഓവറില്‍ 233 റണ്‍സെടുക്കാനേ ശ്രീലങ്കയ്ക്കായുള്ളൂ. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ കിവീസ് അര്‍ഹിക്കുന്ന വിജയമായി ഇത്.

തിലകരത്‌നെ ദില്‍ഷനും ലാഹിരു തിരുമനെയും ചേര്‍ന്ന് മെല്ലെയാണ് ശ്രീലങ്കന്‍ ഇന്നിങ്‌സ് ആരംഭിച്ചത്. സ്‌കോര്‍ 67 ല്‍ നില്‍ക്കേ 24 റണ്‍സെടുത്ത ദില്‍ഷന്‍ വെട്ടോറിയ്ക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. പിന്നീടെത്തിയ സംഗക്കാരയോടൊപ്പം ചേര്‍ന്ന് തിരുമനെ ഇന്നിങ്‌സ് മുന്നോട്ടു നയിക്കവേ ബോള്‍ട്ട് ന്യൂസിലന്‍ഡിന് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി. 60 പന്തില്‍ 65 റണ്ണെടുത്ത തിരുമനെ ബോള്‍ട്ടിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. സ്‌കോര്‍: 124-2.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.