You are Here : Home / News Plus

അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്തു

Text Size  

Story Dated: Saturday, February 14, 2015 07:59 hrs UTC

ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്തു. എ.എ.പിയുടെ ആറുമന്ത്രിമാരും അദ്ദേഹത്തിനൊപ്പം അധികാരമേറ്റു. മനീഷ് സിസോദിയ, ഗോപാല്‍ റായി, ജിതേന്ദ്ര ടോമര്‍, സന്ദീപ് കുമാര്‍, സത്യേന്ദ്ര ജെയിന്‍, അസിം അഹമ്മദ് ഖാന്‍ എന്നിവരാണ് മറ്റ് മന്ത്രിമാര്‍. ഇതില്‍ സത്യേന്ദ്ര ജെയിനും മനീഷ് സിസോദിയയും ഒഴികെയുള്ളവര്‍ പുതുമുഖങ്ങളാണ്.

രാംലീല മൈതാനത്ത് നടന്ന ചടങ്ങില്‍ ലെഫ്. ഗവര്‍ണര്‍ നജീബ് ജങ് സത്യവാചകം ചൊല്ലിക്കൊടുത്തു. മഹാരാഷ്ട്രയിലെ ബാരാമതിയില്‍ ചടങ്ങിന് എത്തേണ്ടതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തില്ല. എ.എ.പി മന്ത്രിസഭയില്‍ കെജ്‌രിവാളിന്റെ അടുത്ത സഹയാത്രികന്‍ മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയായി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.