You are Here : Home / News Plus

ആതിഥേയര്‍ക്ക് തുടക്കം തകര്‍ച്ചയോടെ

Text Size  

Story Dated: Saturday, February 14, 2015 08:02 hrs UTC

സ്വന്തം മണ്ണില്‍ വിരുന്നുവന്ന ലോകകപ്പിലെ ആദ്യ മത്സരില്‍ ആതിഥേയരായ ഓസ്‌ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെ. ആഷസ് വൈരികളായ ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ടവര്‍ക്ക് പത്തോവര്‍ കഴിഞ്ഞപ്പോള്‍ 70 റണ്‍സെടുക്കുന്നതിനിടെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. 22 റണ്‍സെടുത്ത വാര്‍ണറും റണ്ണൊന്നുമെടുക്കാത്ത വാട്‌സണുമാണ് അഞ്ചു റണ്‍ മാത്രമെടുത്ത സ്റ്റീവന്‍ സ്മിത്തുമാണ് പുറത്തായത്. വാര്‍ണറെയും വാടര്‌സനെയും അടുത്തടുത്ത പന്തുകളില്‍ മടക്കിയ ബ്രോഡാണ് ഓസീസിന് മൂക്കുകയറിട്ടത്. സ്മിത്തിനെ വോക്‌സും ബൗള്‍ഡാക്കി.

രവി ബൊപ്പാരയ്ക്ക് പകരം ഗാരി ബല്ലാസിനെ ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് അവസാന ഇലവനെ ഇറക്കിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.