You are Here : Home / News Plus

ഡല്‍ഹിയെ അഴിമതി വിമുക്ത സംസ്ഥാനമാക്കും - കെജ്‌രിവാള്‍

Text Size  

Story Dated: Saturday, February 14, 2015 10:07 hrs UTC

അഞ്ചു വര്‍ഷം കൊണ്ട് ഡല്‍ഹിയെ ഇന്ത്യയിലെ ആദ്യത്തെ അഴിമതി വിമുക്ത സംസ്ഥാനമാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സത്യപ്രതിജ്ഞ ചെയ്ത് ജനങ്ങളെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഹങ്കാരമാണ് ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും പരാജയത്തിന് ഇടയാക്കിയത്. അതിനാല്‍ അഹങ്കരിക്കരുത്. അഴിമതിക്കാരെ പിടികൂടി അറിയിക്കണം. ഇതിനായി ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഉടന്‍ പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ വി.ഐ.പി സംസ്‌കാരം ഉടന്‍ നിര്‍ത്തും. ജന്‍ ലോക്പാല്‍ ബില്‍ പാസ്സാക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഡല്‍ഹിയെ പൂര്‍ണ്ണ സംസ്ഥാനമാക്കും. എല്ലാ മതവിഭാഗങ്ങള്‍ക്കും ഇവിടെ സുരക്ഷ ഉറപ്പാക്കും. നികുതിയായി നല്‍കുന്ന പണം ഒരിക്കലും പാഴാവില്ല. ആം ആദ്മി പാര്‍ട്ടി ഉടന്‍ വേറെ സംസ്ഥാനങ്ങളിലെങ്ങും മത്സരിക്കില്ലെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.