You are Here : Home / News Plus

വിദ്യാര്‍ഥികളുടെ കൊലപാതകം: ഒബാമ അനുശോചനം രേഖപ്പെടുത്തി

Text Size  

Story Dated: Saturday, February 14, 2015 10:11 hrs UTC

അമേരിക്കയിലെ വടക്കന്‍ കരോലൈനയില്‍ ബന്ധുക്കളായ മൂന്ന് മുസ്ലിം വിദ്യാര്‍ഥികള്‍ ആയുധധാരിയുടെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ അമേരിക്കന്‍ പസിഡന്റ് ബറാക് ഒബാമ അനുശോചനം രേഖപ്പെടുത്തി. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് ഒബാമ പറഞ്ഞു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണും സംഭവത്തില്‍ അനുശോചനം അറിയിച്ചു.

ഉത്തര കരോലൈന സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ പഠനവിഭാഗം വിദ്യാര്‍ഥി ശാരി ബറകത്ത് (23), ഭാര്യ യൂസുര്‍ മുഹമ്മദ് അബുസല്‍ഹ (21), സഹോദരിയും ആര്‍ക്കിടെക്ചര്‍ ഡിസൈനിങ് വിദ്യാര്‍ഥിയുമായ റസാന്‍ മുഹമ്മദ് അബുസല്‍ഹ (19) എന്നിവരാണ് താമസസ്ഥലത്ത് വെടിയേറ്റ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പ്രതി ക്രൈഗ് സ്റ്റെഫാന്‍ ഹൈക്‌സിനെ (46) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.