പഴയങ്ങാടി താരാപുരത്ത് ഭാര്യയെ തലയ്ക്കടിയേറ്റു മരിച്ച നിലയിലും ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയിലും കണെ്ടത്തി. താരാപുരം ദുര്‍ഗാംബിക ക്ഷേത്രത്തിനു സമീപം പാതിരപ്പറമ്പില്‍ വിജിയെയാണ് (35) തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണെ്ടത്തിയത്. ഭര്‍ത്താവ് കെ.പി. മിനീഷി (40) നെ സമീപത്ത് തൂങ്ങി മരിച്ച നിലയിലാണ് കണെ്ടത്തിയത്.
വീടിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സമീപത്ത് ഷെഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ ഷെഡിന്റെ വാതില്‍ തുറക്കാത്തതിനാല്‍ സമീപവാസികള്‍ എത്തിയപ്പോഴാണ് ദമ്പതികളെ മരിച്ച നിലയില്‍ കണെ്ടത്തിയത്.
Comments