ചെന്നൈ വിമാനത്താവളത്തിലെ റണ്‍വേയില്‍ തീപിടിത്തം. റണ്‍വേയിലെ പുല്ലിനാണു തീപിടിച്ചത്. റണ്‍വേയില്‍നിന്നു പക്ഷികളെ തുരത്താന്‍ ഉപയോഗിച്ച പടക്കത്തില്നിന്നാണു പുല്ലിനു തീപിടിച്ചത്. ശക്തമായ കാറ്റ് ഉണ്ടായിരുന്നതിനാല്‍ തീ ആളിക്കത്തി. എന്നാല്‍, ഉടന്‍തന്നെ തീയണയ്ക്കാന്‍ സാധിച്ചതായി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
Comments