മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് സര്‍വകക്ഷിയോഗം വിളിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനം. നവംബര്‍ 26 ബുധനാഴ്ചയാവും യോഗം ചേരുക. വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ വിശദീകരിക്കും. പ്രതിപക്ഷ അഭിപ്രായം കൂടി തേടിയ ശേഷം തുടര്‍നടപടി സ്വീകരിക്കാമെന്ന നിലപാടാണ് മന്ത്രിസഭായോഗം സ്വീകരിച്ചത്.
ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷമാകും സര്‍വകക്ഷിയോഗം നടക്കുക. ജലനിരപ്പ് ആശങ്കാജനകമായി ഉയരുന്നതിനാല്‍ വിഷയം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
Comments