You are Here : Home / News Plus

കല്‍ക്കരിപ്പാടങ്ങളുടെ ലേലം സംബന്ധിച്ച കരട് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

Text Size  

Story Dated: Wednesday, November 19, 2014 12:30 hrs UTC

കല്‍ക്കരിപ്പാടങ്ങളുടെ ലേലം സംബന്ധിച്ച കരട് മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പൊതുജനാഭിപ്രായം തേടുന്നതിനുവേണ്ടിയാണിത്.അഴിമതി ആരോപണത്തെതുടര്‍ന്ന് സുപ്രീം കോടതി ലൈസന്‍സ് റദ്ദാക്കിയ 74 കല്‍ക്കരിപ്പാടങ്ങളുടെ ലേലം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഈ കല്‍ക്കരിപ്പാടങ്ങളുടെ ആദ്യ ലേലം അടുത്ത വര്‍ഷം ഫിബ്രവരി പതിനൊന്നിന് നടക്കുമെന്ന് കല്‍ക്കരി സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു. കല്‍ക്കരിപ്പാടങ്ങളുടെ ലേലപ്രക്രിയ 2015 മാര്‍ച്ച് മൂന്നോടെ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഇനി മുതല്‍ ഈ ലേലം മാത്രമേ നടക്കൂ. രണ്ടു ഘട്ടങ്ങളായിട്ടായിരിക്കും ലേലം. ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. കല്‍ക്കരിപ്പാടങ്ങളുടെ അടിസ്ഥാനവില സംബന്ധിച്ച് ഡിസംബര്‍ 22നകം സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.