വൈസ് ചാന്‍സലാറാകാനുള്ള യോഗ്യതയില്ലെന്ന പരാതിയില്‍ മഹാത്മാഗാന്ധി സര്‍വകലാശാല, കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാല എന്നിവിടങ്ങളിലെ വൈസ് ചാന്‍സലര്‍മാരോട് ഗവര്‍ണര്‍ വിശദീകരണം തേടി. സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയിയ ഗവര്‍ണര്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടും വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്.
ഇവര്‍ക്കെതിരെ 15 ഓളം പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. രണ്ടാഴ്ചക്കകം മറുപടി നല്‍കാനാണ് ഗവര്‍ണര്‍ പി സദാശിവം ആവശ്യപ്പെട്ടത്.
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലറായ ഡോ.ബാബു സെബാസ്റ്റിയന്, കാലടി സര്‍വകലശാല വൈസ് ചാന്‍സലര്‍ ഡോ.എം.സി ദിലീപ്കുമാര് എന്നിവര്‍ സ്ഥാനമേറ്റപ്പോള്‍ തന്നെ ഇവര്‍ക്കെതിരെ പല ഭാഗങ്ങളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.
Comments